24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കല്ലറയിൽ പത്രിക വച്ച് പ്രാർഥിച്ച് ചാണ്ടി ഉമ്മൻ; കെട്ടിവയ്ക്കാൻ പണം നൽകുന്നത് സിഒടി നസീറിന്റെ അമ്മ…
Uncategorized

കല്ലറയിൽ പത്രിക വച്ച് പ്രാർഥിച്ച് ചാണ്ടി ഉമ്മൻ; കെട്ടിവയ്ക്കാൻ പണം നൽകുന്നത് സിഒടി നസീറിന്റെ അമ്മ…

കോട്ടയം∙ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. നാമനിർദേശ പത്രിക ഉമ്മൻചാണ്ടിയുടെ കല്ലറയിൽ വച്ച് പ്രാർഥിച്ച്, മാതാവ് മറിയാമ്മ ഉമ്മന്റെ അനുഗ്രഹം വാങ്ങി ശേഷം പുതുപ്പള്ളി പള്ളിയിലേക്ക് പുറപ്പെട്ടു. അവിടെ പ്രാർഥനകളിൽ പങ്കെടുത്ത ശേഷമാകും നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുക. …
പാമ്പാടി ഇലക്ഷൻ കമ്മിറ്റി ഓഫീസ് സന്ദർശിച്ച ശേഷമാണ് പള്ളിക്കത്തോട്ടിലുള്ള പാമ്പാടി ബിഡിഒ ഓഫീസിൽ
നാമനിർദേശ പത്രിക സമർപ്പിക്കുക. ഇന്ന് പതിനൊന്നരയോടെയാണ് പത്രിക സമർപ്പിക്കുക. ചാണ്ടി ഉമ്മന് കെട്ടി
വെക്കാനുള്ള 10,001 രൂപ നൽകുന്നത് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ സിഒടി നസീറിന്റെ ഉമ്മയാണ്….. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ വച്ചാണ് തുക കൈമാറുക. …
സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. പത്രികാ സമർപ്പണത്തിന് പിന്നാലെ
അകലകുന്നം, കൂരോപ്പട പഞ്ചായത്തുകളിലും ചാണ്ടി ഉമ്മൻ പ്രചാരണം നടത്തും. …

Related posts

മുഖ്യമന്ത്രിയെ കാണാൻ റോഡിൽ നിന്ന വ്യാപാരിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്, പ്രതികൾ പിടിയിൽ

Aswathi Kottiyoor

റേഷൻ വ്യാപാരി കമീഷൻ വിതരണം: 3 മാസത്തെ തുക മുൻകൂർ അനുവദിച്ചു

Aswathi Kottiyoor

ഓണക്കാലത്ത് നീല, വെള്ളക്കാര്‍ഡുകാര്‍ക്ക് 5 കിലോ സ്പെഷ്യല്‍ അരി; 1383 രൂപയുടെ സാധനങ്ങള്‍ സപ്ലൈകോയില്‍ 756 രൂപയ്ക്ക്

Aswathi Kottiyoor
WordPress Image Lightbox