Uncategorized

കണ്ണൂരിൽ വീണ്ടും സൈബർ തട്ടിപ്പ്; അസം സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് 46,000 രൂപ നഷ്ടമായി

കണ്ണൂർ: ജില്ലയിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തുടർക്കഥയാകുന്നതിനിടെ പാപ്പിനിശ്ശേരിയിൽ ജോലി ചെയ്യുന്ന അസം സ്വദേശിക്ക് 46,000 രൂപ നഷ്ടമായി. മൊബൈൽ ഫോൺ അപ്ഡേറ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം കവർന്നെടുത്തത്.
അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെട്ടതായി മനസ്സിലായതോടെ ഇദ്ദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോണുകളിൽ വരുന്ന സംശയാസ്പദമായ അപ്ഡേഷൻ സന്ദേശങ്ങളിലും അജ്ഞാത ലിങ്കുകളിലും ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button