Uncategorized

അമേരിക്കൻ വിമാനവാഹിനി യുഎസ്എസ് തിയൊഡർ റൂസ് വെൽറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ, ഹോർമൂസിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം

.
ടെഹ്റാൻ:ഹോർമൂസിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം.ഒമാനിലെ ഖസബിന് സമീപമാണ് ആക്രമണം ഉണ്ടായത്. കപ്പലിന്റെ എഞ്ചിൻ റൂമിന് തീ പിടിച്ചു. കപ്പൽ ജീവനക്കാർ സുരക്ഷിതർ. ഹോർമൂസിൽ ഈ മാസം ഇതുവരെ ആക്രമിക്കപ്പെട്ടത് 11 എണ്ണ കപ്പലുകളാണ്. ഇതിനിടെ അമേരിക്കൻ വിമാനവാഹിനി കപ്പൽ യുഎസ്എസ് തിയൊഡർ റൂസ് വെൽറ്റ് ഇന്ത്യൻ മഹാ സമുദ്രത്തിൽ സെൻട്രൽ കമാൻഡിന്റെ പരിധിയിൽ എത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ അമേരിക്കൻ സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഇതിന് പുറമേ അമേരിക്കയുടെ മൂന്ന് വിമാന വാഹിനി കപ്പലുകൾ പശ്ചിമേഷ്യയിൽ എത്തിയിട്ടുണ്ട്. ഇറാന്റെ ഇലക്ട്രോണിക് യുദ്ധ നീക്കം സജീവമാക്കുന്നതിനിടയിലാണ് ഈ നീക്കം. ഇലക്ട്രോണിക് വാർഫെയറിലൂടെ ഒൻപതാമത്തെ അമേരിക്കൻ ഡ്രോണിന്റെ നിയന്ത്രണം സ്വന്തമാക്കിയെന്ന് ഇതിനോടകം ഇറാൻ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്.

അമേരിക്കയുടെ എംക്യുഎം 170 ഡ്രോണാണ് ഇറാൻ സ്വന്തമാക്കിയെന്ന് അവകാശപ്പെടുന്നത്. അതേസമയം ബാബ് അൽ മന്ദേബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്തതായാണ് ഹൂത്തികളുടെ അവകാശവാദം. 24 മണിക്കൂറിനുള്ളിൽ സൗദിക്കുനേരെ 88 മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നും ഹൂത്തികൾ. ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെ കനത്ത വ്യോമാക്രമണം നടത്തി യെമൻ സർക്കാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button