ആറളം നിവാസികൾ പാലത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് 8 വർഷം ; അവശേഷിക്കുന്നത് കേടുപാടേറ്റ തൂണുകൾ മാത്രം

ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടിയിൽ നിന്ന് ആറളം ഫാമിലേക്കുള്ള പാലം നിർമ്മാ ണം എട്ടുവർഷമായി അനിശ്ചിതത്വത്തിൽ 2018ൽ നിർ മ്മാണം ആരംഭിച്ച കോൺക്രീറ്റ് പാലത്തിൻ്റെ തൂണുകൾ മാത്രമാണ് ഇപ്പോൾ അവശേഷി ക്കുന്നത്. മലവെള്ളപ്പാച്ചിലിൽ തൂണുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന്നിർമ്മാണം നിലച്ചതോടെ പാലം പ്രദേശവാസികൾക്ക് ഇന്നും സ്വപ്നമായി തുടരുകയാണ്. അമ്പലക്കണ്ടിയെയും ആറളം ഫാമിനെയും നേരിട്ട് ബന്ധിപ്പി ക്കുന്ന പാലം പ്രദേശത്തിന്റെ ഗതാഗതസൗകര്യത്തിന് ഏറെ നിർണായകമാണ്.
ചെലവഴിച്ചാണ് പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്. തുണുകളുടെ നിർമ്മാണം പൂർത്തിയായതിന് പിന്നാലെയു ണ്ടായ പ്രളയത്തിലാണ് ഇവയ്ക്ക് ഗുരുതരമായ കേടുപാടു കൾ സംഭവിച്ചത്. തൂണുകൾ ക്ക് ബലക്ഷയം സംഭവിച്ചതോടെ തുടർനിർമാണം നടത്താനാകാതെ പദ്ധതി മുടങ്ങുകയായിരുന്നു. കോൺക്രീറ്റ് പാലത്തിൻ്റെ നിർമ്മാണം നിലച്ച തോടെ പ്രദേശവാസികൾക്ക് താൽക്കാലികമായി മരത്തടി കൾ ഉപയോഗിച്ച് ഒരുക്കിയ നടപ്പാലമായിരുന്നു ആശ്രയംചെരിഞ്ഞുനിൽക്കുന്ന പാലത്തുണുകൾക്ക് മുകളിലൂടെ യായിരുന്നു താൽക്കാലിക നടപ്പാത ഒരുക്കിയിരുന്നത്. അപകടസാധ്യത ഏറെയുണ്ടായിരു ന്നെങ്കിലും ആറളം ഫാമിലേക്കും തിരിച്ചും പോകാൻ മറ്റൊരു മാർഗമില്ലാത്തതിനാൽ നാട്ടുകാർ ഇതുവഴി യാത്ര തുടരുകയായിരുന്നു. എന്നാൽ കാലപ്പഴക്കവും മലവെള്ളപ്പാച്ചിലും മൂലം താൽക്കാലിക നടപ്പാല വും ഇപ്പോൾ തകർന്ന നിലയി ലാണ്. ഇതോടെ കാൽനട യാത്ര പോലും ദുഷ്കരമായി. അടിയന്തര ആവശ്യങ്ങൾക്കായി പാലത്തെ ആശ്രയിച്ചിരുന്ന പ്ര ദേശവാസികൾ ഏറെ ദുരിതത്തിലായിരിക്കുകയാണ്.
2018ന് മുമ്പ് ഇവിടെ ഉണ്ടായിരുന്ന തൂക്കുപാലം പൊളിച്ചുമാറ്റിയാണ് കോൺക്രീറ്റ് പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്. പുതിയ പാലംയാഥാർ ഥ്യമാകുമെന്ന പ്രതീക്ഷയിലാ യിരുന്നു നാട്ടുകാർ. എന്നാൽ നിർമാണം ആരംഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതി പൂർ ത്തിയാകാത്തത് പ്രദേശവാസി കളിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അമ്പലക്ക ണ്ടി, ചെടിക്കുളം, ആറളം, വീർ പ്പാട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് പാലം പൂർത്തി യായാൽ പേരാവൂർ, കൊട്ടിയൂർ, മാനന്തവാടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും. നിലവിലെ യാത്രാദൂരം കുറയ്ക്കുന്നതിനും പ്രദേശത്തെ ഗതാഗതബന്ധം മെച്ചപ്പെടുത്തു ന്നതിനും പാലം സഹായകമാ കും. പ്രളയത്തിൽ കേടുപാടു കൾ സംഭവിച്ച നിലവിലെ തുണുകൾക്ക് മുകളിൽ പുതിയ പാലം നിർമ്മിക്കുന്നത് സാങ്കേ തികമായി സാധ്യമല്ലെന്നാണ് ജില്ലാ പഞ്ചായത്തിന്റെ നിലപാട്. മലവെള്ളപ്പാച്ചിലിനെ അതിജീവിക്കുന്ന തരത്തിൽ ഉ യരം കൂടിയ പുതിയ പാലം നിർമ്മിക്കണമെന്നാണ് അധി കൃതരുടെ വിലയിരുത്തൽ.
എന്നാൽ പുതിയ പാലം നിർമ്മിക്കാൻ കോടിക്കണക്കി ന് രൂപ ചെലവഴിക്കേണ്ടിവരു മെന്നാണ് അധികൃതർ പറയുന്നത്. ആവശ്യമായ ഫണ്ട് നില വിൽ ലഭ്യമല്ലാത്തതിനാൽ പദ്ധതി പുനരാരംഭിക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്. എട്ട് വർഷമായി മുടങ്ങി ക്കിടക്കുന്ന പാലം നിർമ്മാണ ത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് പ്രദേശവാ സികളുടെ ആവശ്യം. നിലവിലെ തൂണുകൾ സുരക്ഷിതമാണോ എന്നത് പരിശോധിച്ച് ആവശ്യമായ സാങ്കേതിക പഠനം നടത്തുകയും പുതിയ പാ ലത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് അനുവദിക്കുക യും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലം യാഥാർഥ്യമായാൽ മലയോര മേഖല യിലെ നിരവധി പ്രദേശങ്ങളുടെ യാത്രാസൗകര്യത്തിനും ഇത് വലിയ ആശ്വാസമാകും.




