Uncategorized

ചാല സ്വർണ്ണ കവർച്ച ; കുഴിച്ചിട്ട നിലയിൽ കൂടുതൽ സ്വർണ്ണം കണ്ടെത്തി

തിരുവനന്തപുരം: ചാല സ്വർണക്കവർച്ചയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കവർച്ച ചെയ്ത കൂടുതൽ സ്വർണം കണ്ടെത്തി. വെള്ളായണിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് I KG 700 ഗ്രാം സ്വർണ്ണം. സ്വർണക്കവർച്ചക്ക് മുമ്പ് രണ്ട് ദിവസം പ്രതികൾ റിഹേഴ്സൽ നടത്തിയതായാണ് കണ്ടെത്തൽ.സിനിമാക്കഥയെ വെല്ലുന്ന തിരക്കഥയാണ് ചാല സ്വർണ്ണക്കവർച്ചയ്ക്ക് പിന്നിൽ. ആറ്റുകാൽ ഗോൾഡ് ആൻഡ് സിൽവർ ഉടമ മഹരാഷ്ട്ര സ്വദേശി അമോൽ,മാളവിക ജ്വല്ലറി ഉടമ തമിഴ്‌നാട് സ്വദേശി ജയറാം എന്നിവർക്ക് വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനോട് തോന്നിയ പകയാണ് കവർച്ചയ്ക്ക് കാരണം. നന്ദകുമാറിനെ സാമ്പത്തികമായി തകർക്കാൻ കൃത്യമായി ആസൂത്രണം ചെയ്‌തു ലക്ഷങ്ങൾ വില വരുന്ന സ്വർണ്ണം തട്ടിയെടുക്കാൻ തീരുമാനിക്കുന്നു.തിരുവനന്തപുരത്തെ ഒരു ആഡംബര ഹോട്ടലിലെ മദ്യപാന സദസ്സിനിടെയാണ് കവർച്ച ആസൂത്രണം ചെയ്തത്. ഇതിനായി അനൂപ് രാജിനു ക്വട്ടേഷൻ നൽകി മറ്റു പ്രതികളെ ഉൾപ്പെടുത്തി കവർച്ച നടത്തുന്നു.

നവംബർ 11,12 തീയതികളിൽ കവർച്ചയ്ക്ക് ട്രയൽ നടന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ നന്ദകുമാർ നേരത്തെ ഇറങ്ങിയതും,റോഡിൽ ആളുകൾ ഉള്ളതിനാലും ആ രണ്ടു ദിവസം ശ്രമം ഉപേക്ഷിച്ചു. പിന്നാലെയാണ് 13 നു നന്ദകുമാർ കടയിൽ നിന്നുമിറങ്ങുന്നത് ഉറപ്പിച്ചു പ്രതികൾ കവർച്ച നടത്തിയത്. കൂടാതെ ക്വട്ടേഷന്റെ ആദ്യ തുകയെന്നോണം അമോൽ നാല് ലക്ഷം രൂപ അനൂപ് രാജിന് കൈമാറിയതിന്റെ തെളിവും പൊലീസ് ശേഖരിച്ചു.ഒളിവിൽ കഴിയുന്നതിനു വേണ്ടിയായിരുന്നു ഈ തുക കൈമാറിയത്. വയനാട്ടിൽ നിന്നും തിരുവനന്തപുരത്തെത്തിച്ച അനൂപ് രാജ്,ഷാഡോ അനിൽ,വിനോദ് ആന്റ്ണി എന്നിവരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൾ.ആർ.ബി.കൃഷ്‌ണ നേരിട്ട് ചോദ്യം ചെയ്തു. വയനാട്ടിൽ പൊലീസിനെ കണ്ടപ്പോൾ ഓടി രക്ഷപെട്ട കേസിലെ മറ്റൊരു പ്രതി
ശ്രാവൺ പൊലീസിന് മുന്നിൽ കീഴടങ്ങിയിട്ടുണ്ട്.ഇതോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളുടെ
എണ്ണം ഏഴായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button