Uncategorized

കവിതയുടെ കുടുംബത്തിൻ്റെ വായ്പ എഴുതിത്തള്ളും; ഒടുവില്‍ വഴങ്ങി ബാങ്ക് അധികൃതര്‍

കോഴിക്കോട് പേരാമ്പ്രയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയതില്‍ ഒടുവില്‍ സമവായം. കുടുംബത്തിന്റെ വായ്പ എഴുതി തള്ളുമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമവായത്തിലെത്തിയത്. അന്തിമ തീരുമാനം ബോര്‍ഡ് ഓഫ് ഡയറക്ട്രേറ്റ് കൈകൊള്ളുമെന്നും ജപ്തി നടപടി നിര്‍ത്തിവെക്കുമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. വായ്പ തുക എഴുതിത്തള്ളുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നാണ് ബാങ്ക് മാനേജര്‍ അറിയിച്ചത്.

കഴിഞ്ഞ ദിവസം ജീവനൊടുക്കിയ കവിതയുടെ മൃതദേഹവുമായി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നടുവണ്ണൂര്‍ ശാഖക്ക് മുന്നിലാണ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.

പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹ്‌ലിയ, ബാലുശ്ശേരി എംഎല്‍എ വി.ടി. സൂരജ്, സബ് കളക്ടര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബാങ്കുമായി ചര്‍ച്ച നടന്നത്.നേരത്തെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പലതവണ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു. ബാങ്കിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, കുടുംബത്തിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, വീടിന്റെ ആധാരം തിരികെ നല്‍കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചയിരുന്നത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് വായ്പ തുക എഴുതിത്തള്ളുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പ് നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button