Uncategorized

വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉത്തർ പ്രദേശ് സ്വദേശിയായ നിഗം കുമാറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായി നാല് ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

അപകടം നടന്ന സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്റർ മാറിയാണ് നിഗം കുമാറിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഉരുട്ടി ഗ്യാസ് ഗോഡൗണിന് പിൻവശത്തായി പുഴയുടെ ഭാ​ഗത്ത് ആണ് മൃതദേഹം ഉണ്ടായിരുന്നത്.യുപി സ്വദേശിക്കായി നാലാം ദിവസവും രാവിലെ തന്നെ മേഖലയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. കെ 9 സ്‌ക്വാഡിലെ ട്രാക്കർ ഡോഗിനെ അടക്കം എത്തിച്ചായിരുന്നു തിരച്ചിൽ പുനഃരാരംഭിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ആണ് നിഗം കുമാറും മറ്റ് രണ്ട് പേരും അപകടത്തിൽപ്പെട്ടത്. വിലങ്ങാട് പുഴയുടെ ഭാഗമായ കുളിക്കാവിൽ ഞായറാഴ്ച്ച ആയിരുന്നു സംഭവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button