പെട്ടെന്ന് വാങ്ങിക്കോളൂ… സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ ആശ്വാസം. ഒരു പവൻ സ്വർണത്തിന് 1,00,320 രൂപയായി കുറഞ്ഞു. ഇന്നലെ 100920 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 12615 രൂപ ആയിരുന്നെങ്കിൽ ഇന്ന് അത് 12540 രൂപയായി കുറഞ്ഞു. പണിക്കൂലിയെല്ലാം കൂട്ടി ഒരു പവൻ സ്വർണം വാങ്ങാൻ 1,15,729 രൂപയാണ് ആവുക.
കേരളത്തിൽ സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കുത്തനെയുള്ള കയറ്റവും അതിനോടപ്പമുള്ള ഇറക്കങ്ങളുമാണ് കുറച്ചു നാളുകളായി സ്വർണ വിലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
വർഷാരംഭത്തിൽ തന്നെ ഒരു ലക്ഷം കടന്ന സ്വർണവില ഇപ്പോൾ വർഷം അവസാനിക്കാൻ പോകുമ്പോഴും ഒരു ലക്ഷത്തിന് മുകളിൽ തന്നെയാണ്. അടുത്തിടെയുണ്ടായ ആഭ്യന്തര പ്രശ്നങ്ങൾ ഇന്ത്യയിലെ സ്വർണ വിലയെ സാരമായി തന്നെ ബാധിച്ചു.
ജനുവരി 29നായിരുന്നു സ്വർണവില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്. 1,31,160 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. 2025 ഡിസംബറിലാണ് സ്വർണത്തിന് ഒരു ലക്ഷം രൂപ കടന്നത്. ആഭരണപ്രേമികൾക്കേറ്റ കനത്ത തിരിച്ചടി ആയിരുന്നു അത്. സ്വർണവിലയിലെ കുതിച്ചുചാട്ടവും ഇടിവും സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവരെ ആശങ്കയിലാക്കുന്നു.




