24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • തിരുപ്പതിയിൽ ആറു വയസ്സുകാരിയെ പുലി കൊന്നു; മാതാപിതാക്കൾക്കൊപ്പം നടക്കവേ കടിച്ചുകൊണ്ടുപോയി
Uncategorized

തിരുപ്പതിയിൽ ആറു വയസ്സുകാരിയെ പുലി കൊന്നു; മാതാപിതാക്കൾക്കൊപ്പം നടക്കവേ കടിച്ചുകൊണ്ടുപോയി

തിരുപ്പതി∙ പുലിയുടെ ആക്രമണത്തിൽ പെൺകുട്ടി കൊല്ലപ്പെട്ടു. തിരുപ്പതി ക്ഷേത്രത്തിൽ തീർഥാടനത്തിന് എത്തിയ ആറു വയസ്സുകാരിയായ ലക്ഷിതയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അലിപിരി വോക്‌വേയിൽനിന്നാണ് കുട്ടിയെ പുലി കൊണ്ടുപോയത്. ഇന്നു രാവിലെ ക്ഷേത്രത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിരുപ്പതി ക്ഷേത്രത്തിലെത്തിയ കുട്ടി അലപിരി വോക്‌വേയിൽ മാതാപിതാക്കൾക്കൊപ്പം നടക്കവേയാണ് പുലി ആക്രമിച്ചത്. ലക്ഷിതയെ മാതാപിതാക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയെ പുലി കാട്ടിലേക്ക് കടിച്ചുകൊണ്ട് പോകുകയായിരുന്നു. പൊലീസ് എത്തി നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
തിരിച്ചറിയാനാകാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസവും തിരുപ്പതിയിൽ മൂന്നു വയസ്സുള്ള കുട്ടിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.

Related posts

കാടുകയറി അരിക്കൊമ്പൻ ; ജിപിഎസ്‌ കോളർ പ്രവർത്തിച്ചുതുടങ്ങി.

കൊട്ടിയൂരിൽ രോഹിണി ആരാധന 17-ന് –

Aswathi Kottiyoor

ആത്മാര്‍ഥതയെന്ന് ഒരുപക്ഷം, അടവെന്ന് മറുപക്ഷം; കരഞ്ഞുകലങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഒടുവില്‍ ആനന്ദവും

Aswathi Kottiyoor
WordPress Image Lightbox