Uncategorized

‘പോരാട്ടം നിര്‍ത്തില്ല’; താല്‍ക്കാലിക സമരപന്തിലില്‍ തിരിച്ചെത്തി വളര്‍മതി

തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാരുടെ താല്‍ക്കാലിക സമരപന്തിലിലേക്കെത്തി വളര്‍മതി. ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് സമരപന്തലില്‍ എത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാരുടെ സമര പന്തല്‍ പൊളിച്ചത്. വളര്‍മതിയെ നിര്‍ബന്ധിച്ച് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നാണ് സമരക്കാര്‍ അറിയിച്ചത്. സമരക്കാര്‍ നിരാഹാര സമരം പുനരാരംഭിച്ച താല്‍ക്കാലിക സമരപന്തലിലേക്കാണ് വളര്‍മതി എത്തിയത്. വളര്‍മതിക്ക് പകരം കാസര്‍ഗോഡ് നീലേശ്വരം സ്വദേശി ജയകൃഷ്ണന്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. വളര്‍മതിക്കൊപ്പം ബിജെപി എംഎല്‍എ വി. മുരളീധരന്‍, ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവരും സമര പന്തലിലുണ്ടായിരുന്നു.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സമരപ്പന്തല്‍ പൊലീസ് പൊളിച്ചു നീക്കിയത്. സമര പന്തലിലേക്ക് ഇരച്ചു കയറിയെത്തിയ പൊലീസ് ബലം പ്രയോഗിച്ച് വളര്‍മതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പൊലീസ് നീക്കം തടയാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടക്കം ശ്രമിച്ചെങ്കിലും അതിന് മുന്നോടിയായി പന്തല്‍ പൊളിച്ച് മാറ്റി ലോറിയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. രാത്രിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും സമര പന്തല്‍ കെട്ടാന്‍ ശ്രമിച്ചത് വീണ്ടും സംഘര്‍ഷാവസ്ഥയ്ക്കും കാരണമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button