Uncategorized

ഏകോപനം ഇല്ല, കോൺ​​ഗ്രസും സർക്കാരും രണ്ടു ചേരിയിൽ; വിവാദ വിഷയങ്ങളിൽ ചർച്ചകളില്ല

കോൺ​ഗ്രസും സർക്കാരും തമ്മിലുള്ള ഏകോപനമില്ലായ്മ കൂടുതൽ കനക്കുന്നു. യുഡിഎഫിലും കോൺഗ്രസിലും കടുത്ത അതൃപ്തിയാണ് സർക്കാരിനെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിവാദ വിഷയങ്ങളിലെ ചർച്ചകൾ വീണ്ടും വഴിമുട്ടി. യു ഡി എഫിലെ ആഭ്യന്തര ചർച്ചകളാണ് വീണ്ടും വഴിമുട്ടിയത്. കെ പി സി സി അധ്യക്ഷനെ സംബന്ധിച്ച ചർച്ചകളും ബോർഡ് കോർപ്പറേഷൻ വിഭജനം സംബന്ധിച്ച ചർച്ചകളും നിലച്ചമട്ടിലാണ്.

അവസാനം യോഗം ചേർന്നത് ഓൺലൈനായി ആണെങ്കിലും ഈ യോഗത്തിൽ വിവാദ വിഷയങ്ങൾ ചർച്ച ചെയ്തില്ല. കെ എസ് ഇ ബി, മദ്യനയം തുടങ്ങി വിവാദ വിഷയങ്ങളിൽ പാർട്ടിക്ക് പ്രതിരോധം തീർക്കാൻ കഴിയുന്നില്ല.

കെ പി സി സി അധ്യക്ഷനായ മന്ത്രി സണ്ണി ജോസഫിന്റെ ഇടപെടലിലും ഒരു വിഭാഗം പ്രവർത്തകർക്ക് കടുത്ത അതൃപ്തിയാണ്. അടൂർ പ്രകാശിന്റെ പരാതിയും കെ പി സി സി യോ​ഗങ്ങൾ ചർച്ച ചെയ്തില്ല, മുഖ്യമന്ത്രിയുടെ അതിരുകടന്ന ഇടപെടലിൽ മന്ത്രിമാർക്കും അതൃപ്തി രൂക്ഷമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button