Uncategorized
യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പേരാവൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഡി.വൈ.എസ്.പി എ.വി.ജോൺ നിർവ്വഹിച്ചു.
യൂണിറ്റ് പ്രസിഡൻ്റ് കെ.എം.ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സർക്കിൾ ഇൻസ്പെക്ടർ രജീഷ് തെരുവത്ത് പീടികയിൽ, എം.വി.ഐ എം.പി.റിയാസ് എന്നിവർ വിഷയത്തിൽ ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ പഞ്ചായത്തംഗം കെ.പി.അബ്ദുൾ റഷീദ്, യു.എം.സി ജില്ലാ പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ, എം.സി.കുട്ടിച്ചൻ, ഒ.ജെ.ബെന്നി, പ്രവീൺ കാരാട്ട്എ ന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.




