Uncategorized

പാലക്കാട്ട് നിന്ന് ഏഷ്യൻ വേദിയിലേക്ക്, ഇന്ത്യയുടെ അഭിമാനമായി മലയാളി സൈനികൻ നായിക് രഞ്ജിത്. ആർ

ദില്ലി: ഏഷ്യൻ മാസ്റ്റേഴ്സ് ചാമ്പ്യൻ ഷിപ്പ് 2026 നീന്തലിൽ മിന്നും പ്രകടനം നടത്തി മലയാളി താരം നായിക് രഞ്ജിത് ആർ. ഈ വർഷം ഇന്ത്യക്ക് വേണ്ടി ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടി. പാലക്കാട്ടെ നാട്ടിൻപുറങ്ങളിലെ കുളങ്ങളിൽ നീന്തൽ പഠിച്ച ഈ മലയാളി സൈനികൻ ഇന്ന് രാജ്യാന്തര കായികവേദിയിൽ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുന്നു. ദേശീയ തലത്തിൽ മിന്നും പ്രകടനം കാഴ്ച വച്ചതിന് ശേഷമാണ് രാജ്യാന്തരമത്സരത്തിലേക്ക് പോയത്. നാഷണൽ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ മൂന്ന് മെഡലുകളാണ് രഞ്ജിത് സ്വന്തമാക്കിയത്. സൈനിക സേവനത്തിനൊപ്പം നീന്തലിനോടുള്ള താൽപര്യവും കഠിനാധ്വാനവും കൈവിടാതെ മുന്നേറിയ നായിക് രഞ്ജിത് ആർ ആണ് ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ സൈന്യത്തിലെ എൻജിനീയേഴ്സ് വിഭാഗത്തിലാണ് രഞ്ജിത് സേവനമനുഷ്ടിക്കുന്നത്. 2015 ഡിസംബർ 31ന് സൈന്യത്തിൽ ചേർന്ന അദ്ദേഹം, 2023 മാർച്ച് 23 മുതൽ ചേതക് കോർപ്സ് മേഖലയിലാണ് സേവനം. .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button