സാമ്പത്തിക തട്ടിപ്പ്: റോബിൻ രാധാകൃ ഷ്ണനെതിരെ പരാതി

കൊച്ചി: ബിജെപി നേതാവും ഇൻഫ്ലുവൻ സറുമായ റോബിൻ രാധാകൃഷ്‌ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി നൽകി കണ്ടന്റ് ക്രിയേറ്റർ വേദ് ലക്ഷ്‌മിയും ഫാഷൻ ഡി സൈനർ അഭിൽദേവും. വേദ ലക്ഷ്മിയിൽ നിന്നും 8 ലക്ഷം രൂപയും അഭിൽദേവിൽ നി ന്നും 45 ലക്ഷം രൂപയുമാണ് റോബിൻ വാ ങ്ങിയത്.എന്നാൽ പണം തിരികെ ചോദിച്ചപ്പോൾ ഹ ണി ട്രാപ്പിൽ കുരുക്കും എന്ന് ഭീഷണിപ്പെടു ത്തിയെന്നാണ് വേദ് ലക്ഷ്‌മിയും അഭിൽദേ വും ആരോപിക്കുന്നത്. ചെറിയ തുകകൾ ആയി വാങ്ങിയ ശേഷം തിരികെ തന്ന് വി ശ്വാസം ഉണ്ടാക്കി, പിന്നീട് പലപ്പോഴായി വ ലിയ തുകകൾ വാങ്ങുകയായിരുന്നു. സൗ ഹൃദത്തിന്റെ പേരിലാണ് പണം നൽകിയത്. തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി യെന്നും പറയുന്നു.
എന്നാൽ ആരോപണങ്ങൾ റോബിൻ ത ള്ളി. 42,53,500 ലക്ഷം രൂപയാണ് ഇവർക്ക് കൊടുക്കാനുണ്ടായതെന്നും 43, 22,500 രൂപ താൻ തിരിച്ചു നൽകി എന്നും 69,000 രൂപ തിരിച്ചിങ്ങോട്ട് തരാനുണ്ടെന്നും റോബിൻ ഇ ൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.അതേസമയം, റോബിൻ പണം വാങ്ങിയത് സമ്മതിക്കുന്ന ദൃശ്യങ്ങൾ അഭിൽദേവ് സമൂ ഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. റോ ബിന്റെ ശബ്ദ സന്ദേശങ്ങളും വീഡിയോയു മടക്കം വേദ് ലക്ഷ്‌മിയും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ റോബിൻ വാർത്താസമ്മേ ളനം വിളിക്കുകയും പാലാരിവട്ടം പോലീസി ൽ പരാതി നൽകുകയും ചെയ്തിരുന്നു.




