Uncategorized

സമരസ്ഥലം അനിശ്ചിതകാലത്തേക്ക് കയ്യേറി വെക്കാനാകില്ല: പ്രതിഷേധങ്ങൾക്ക് നിശ്ചിത കാലയളവ് നിശ്ചയിക്കണമെന്ന് കോടതി

ന്യൂഡൽഹി: ഒരു സമരസ്ഥലവും അനിശ്ചിതകാലത്തേക്ക് കയ്യേറി വെക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്. സമരങ്ങൾക്കായി നിശ്ചിത സ്ഥലവും നിശ്ചിത സമയപരിധിയും അനുവദിക്കണം. പ്രതിഷേധങ്ങൾക്ക് നിശ്ചിത കാലയളവ് നിശ്ചയിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അനുമതിയുള്ള ഇടങ്ങളിൽ നിശ്ചിത സമയത്തേക്കായിരിക്കണം പ്രതിഷേധങ്ങൾ എന്നും ചീഫ് ജസ്റ്റിസ് വിലയിരുത്തി.

ഡൽഹി സമരങ്ങളിലെ പൊലീസ് നടപടികൾക്കെതിരായ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. പ്രതിഷേധ സ്ഥലങ്ങൾ സ്ഥിരമായി കൈവശപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു, മറ്റ് ഗ്രൂപ്പുകൾക്കും പ്രകടനം നടത്താൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി.ജന്തർ മന്തറിൻ്റെ നിയുക്ത പ്രതിഷേധ വേദി പദവി സർക്കാർ പിൻവലിക്കുകയും രാംലീല മൈതാനം ഉൾപ്പെടെ മൂന്ന് ബദൽ സ്ഥലങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.കോടതിയിൽ ഇതുസംബന്ധിച്ചുള്ള രൂക്ഷമായ വാദപ്രതിവാദത്തിൽ ചീഫ് ജസ്റ്റിസ് ക്ഷുഭിതനായി. ഇത് ചന്തയല്ലന്നും ഈ രീതിയിൽ ബഹളം വെയ്ക്കരുതെന്നും അഭിഭാഷകരോട് ചിഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം വനിതാ മാധ്യമ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾക്കെതിരായ ഹർജികൾ ഈ മാസം 23 ന് പരിഗണിക്കും. പുതിയ ഹർജികളിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു.

അതേസമയം ഉത്സവ സീസണിലെ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടനകൾ സമർപ്പിച്ച ഹർജിയിൽ ബെഞ്ച് കേന്ദ്രത്തിൽ നിന്നും മറ്റ് കക്ഷികളിൽ നിന്നും പ്രതികരണം തേടി. പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്ത സംഘാടകർ അവയുടെ അനന്തരഫലത്തിനും ഉത്തരവാദികളായിരിക്കണമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button