Uncategorized

ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി; നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേടെന്ന് ആരോപണം

ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി. ഭരണസമിതിയിലെ ക്രമക്കേടുകൾ തുറന്ന് പറഞ്ഞ് വൈസ് ചെയർപേഴ്സൺ ജോസ് ചെല്ലപ്പൻ രം​ഗത്തെത്തി. ഭരണസമിതി അംഗങ്ങൾക്കെതിരെയാണ് ജോസ് ചെല്ലപ്പൻ്റെ ആരോപണം. നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ
ക്രമക്കേടുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. ആറര ലക്ഷം രൂപയുടെ ഗാനമേളയ്ക്ക് പത്ത് ലക്ഷം ചെലവായെന്ന് തെറ്റിദ്ധരിപ്പിച്ചു കാണിച്ചുവെന്നാണ് ജോസ് ചെല്ലപ്പന്റെ വാദം. കണക്ക് ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും ജോസ് ചെല്ലപ്പൻ വ്യക്തമാക്കി.

സർക്കാർ അനുവദിച്ച പെർഫോമൻസ് ഗ്രാൻ്റിലും ക്രമക്കേട് നടന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി. പണം കൈപറ്റാൻ മാനദണ്ഡങ്ങൾ മറികടന്ന് സ്വകാര്യ ബാങ്കിൽ അക്കൗണ്ട് എടുത്തു. തുടർ‍ന്ന് ബാങ്കിൽ നിന്ന് ഭരണസമിതി പാരതോഷികം കൈപറ്റിയെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ നഗരസഭ ഭരണം തുലാസിലാണ്. ജോസ് ചെല്ലപ്പൻ്റെ പിന്തുണയിലാണ് ആലപ്പുഴ ന​ഗരസഭയിൽ യുഡിഎഫിന് ഭരണം ലഭിച്ചത്. സ്വതന്ത്രനായി ജയിച്ച ശേഷം യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു ജോസ് ചെല്ലപ്പൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button