Uncategorized

വന്ദേ ഭാരത് ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് ക്യാബിനിൽ നിന്ന് യുവതിയുടെ റീൽ; ‘സരിത യാദവി’നെ തിരഞ്ഞ് റെയിൽവേ സേവ

ലോക്കോ പൈലറ്റ് ക്യാബിനിൽ ദമ്പതികൾ ചിത്രീകരിച്ച റീൽ വൈറലായതോടെ റെയിൽവേയും പുലിവാൽ പിടിച്ചിരിക്കുകയാണ്..

മിന്നൽവേഗത്തിൽ പായുന്ന വന്ദേ ഭാരത് ട്രെയിൻ. അതിലെ ലോക്കോ പൈലറ്റ് ക്യാബിനിൽ നിന്ന് ദമ്പതികൾ ചിത്രീകരിച്ച റീൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെയിൽവേയും പുലിവാൽ പിടിച്ചിരിക്കുകയാണ്. കർശന സുരക്ഷാ നിയന്ത്രണങ്ങളുള്ള ക്യാബിനിൽ ഇവർ എങ്ങനെ പ്രവേശിച്ചുവെന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. പ്രധാന ചോദ്യം. റെയിൽവേയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത മേഖലയാണ് ലോക്കോ പൈലറ്റ് ക്യാബിൻ. അത്തരമൊരു സാഹചര്യത്തിൽ യുവതിയും ഭർത്താവും എങ്ങനെ ക്യാബിനിൽ പ്രവേശിച്ചുവെന്നാണ് റെയിൽവേ സേവ അന്വേഷിക്കുന്നത്….
യുവതിയും ഭർത്താവും ലോക്കോ പൈലറ്റിനൊപ്പം ക്യാബിനിൽ യാത്ര ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. പ്രേം ഭരദ്വാജ് എന്നയാളാണ് എക്സിൽ വീഡിയോ പങ്കുവെച്ചത്. വീഡിയോയിലുള്ളത് ‘സരിത യാദവ്’ എന്ന യുവതിയാണെന്നും, സോഷ്യൽ മീഡിയ റീൽ ചിത്രീകരിക്കുന്നതിനായി കുടുംബത്തോടൊപ്പം വന്ദേ ഭാരത് ട്രെയിനിന്‍റെ ലോക്കോ പൈലറ്റിന്റെ ക്യാബിനിൽ പ്രവേശിച്ചുവെന്നുമാണ് ആരോപണം….

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button