Uncategorized

കണ്ണൂരില്‍ കിന്‍ഫ്രയ്ക്ക് ഏറ്റെടുക്കാന്‍ വിജ്ഞാപനം ചെയ്ത ഭൂമിയില്‍ അനധികൃത ചെങ്കല്‍ ഖനനം; നിരോധനം ലംഘിച്ചുള്ള ഖനനം വള്ള്യായി നവോദയക്കുന്നില്‍

കണ്ണൂര്‍: കിന്‍ഫ്രക്കായി ഏറ്റെടുക്കാന്‍ വിജ്ഞാപനം ചെയ്ത ഭൂമിയില്‍ വ്യാപകമായ അനധികൃത ചെങ്കല്‍ ഖനനം. വള്ള്യായി നവോദയക്കുന്നിലാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ഖനനം. 2024 ല്‍ ഖനനം നിരോധിച്ച് തലശ്ശേരി സബ് കളക്ടര്‍ ഉത്തരവിറക്കിയിരുന്നു.

ഖനനം തുടര്‍ന്നാല്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കിന്‍ഫ്രയും വ്യക്തമാക്കിയിരുന്നു. ഇതെല്ലം അവഗണിച്ചാണ് 506 ഏക്കര്‍ ഭൂമിയില്‍ വ്യാപക ഖനനം തുടരുന്നത്. 2021ലാണ് ഭൂമി ഏറ്റെടുക്കാന്‍ വിജ്ഞാപനം ഇറങ്ങിയത്. 2013 ലെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല മേഖലയുമാണ് പ്രദേശം.ചെറുവാഞ്ചേരി, പുത്തൂര്‍, മൊകേരി വില്ലേജുകളിലായി 506 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായാണ് വിജ്ഞാപനം ഇറക്കിയത്. ചെറുവാഞ്ചേരിയുടെ പല പ്രദേശങ്ങളിലായി വലിയ തോതിലാണ് ഖനനം നടക്കുന്നത്. കൂത്തുപറമ്പിലെ കിന്‍ഫ്ര പാര്‍ക്ക് സ്ഥാപിക്കുന്നതിന് വേണ്ടിയായിരുന്നു ഈ ഭൂമി ഏറ്റെടുത്തത്. നിരോധിച്ച് ഉത്തരവിറക്കി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ലാതെ ഖനനം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button