Uncategorized
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി. രണ്ടാം ബ്ലോക്കിന്റെ പിറകിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. ഇതിന് പുറമെ രണ്ട് പവർ ബാങ്കുകൾ, മൂന്ന് ഡാറ്റ കേബിളുകൾ, ചാർജർ എന്നിവയും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




