Uncategorized

മെസിയെ എത്തിക്കുമെന്ന പേരിലെ തട്ടിപ്പ്: എസ്‌ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി; നയിക്കുക എഡിജിപി പി വിജയന്‍

തിരുവനന്തപുരം: ലിയോണല്‍ മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവ് ഇറങ്ങി. ഐജി എസ് സതീഷ് ബിനോ, എസ്പി വിക്രമന്‍, ഡിവൈഎസ്പിമാരായ ഷൈജു പി എല്‍, മാത്യു തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

വിക്രമന്‍ ഐപിഎസ്, കോഴിക്കോട് & വയനാട് ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട്, ശ്രീ. ഷൈജു.പി.എല്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, ക്രൈംബ്രാഞ്ച്, വയനാട്, ശ്രീ. മാത്യു, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, ക്രൈംബ്രാഞ്ച് റേഞ്ച്, കോഴിക്കോട് എന്നിവര്‍ ഉള്‍പ്പെട്ടതാണ് പ്രത്യേക അന്വേഷണസംഘം. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ശിപാര്‍ശ ചെയ്തിരുന്നത്. കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറിതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.

മെസിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദേശത്തേക്ക് പണമയയ്ക്കല്‍, വിദേശനാണയ വിനിമയ ചട്ടലംഘനം എന്നിവ നടന്നെന്ന് സൂചിപ്പിക്കുന്നതായിരുന്നു കായിക വകുപ്പ് റിപ്പോര്‍ട്ട്. ഇത്ര ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് അടിയന്തര അന്വേഷണങ്ങളും നടപടികളും ഉണ്ടാകുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് വിശദമായി പഠിച്ച് സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി ശിപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി കരാറിലേക്ക് എങ്ങനെയെത്തിയെന്നും മുന്‍ സര്‍ക്കാരിന്റെ പങ്കെന്തെന്നും സ്പോണ്‍സറെ എങ്ങനെ കണ്ടെത്തിയെന്നും വിദേശത്തേക്ക് എത്ര രൂപ അയച്ചു എന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button