കോണ്‍ഗ്രസ് പ്രതിനിധി വേണമെന്ന് വി ഡി സതീശന്, ലീഗ് മതിയെന്ന് കെ എം ഷാജി;കില ഡയറക്ടര്‍ പദവിയില്‍ നേര്‍ക്കുനേര്‍

തിരുവനന്തരപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ കില ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും തദ്ദേശ മന്ത്രി കെ എം ഷാജിയും തമ്മില്‍ തര്‍ക്കം. കോണ്‍ഗ്രസ് പ്രതിനിധിയായ ഡോ. ജെ ബി രാജനെ നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. മുസ്ലീംലീഗ് പ്രതിനിധിയെ വെക്കണമെന്ന നിലപാടിലാണ് കെ എം ഷാജി. മൂന്ന് പേരുകളും ലീഗ് നേത്യത്വം മുന്നോട്ട് വെച്ചു.
60 വയസ്സാണ് കില ഡയറക്ടറുടെ പ്രായം. അതുകഴിഞ്ഞ ഡോ. ജെ ബി രാജനെ ഡയറക്ടറാക്കാനാണ് മുഖ്യമന്ത്രിക്ക് താത്പര്യം. ഡയറക്ടറുടെ പ്രായപരിധി 70 ആക്കി ഉയര്‍ത്തി നിയമനം നല്‍കണമെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തു. എന്നാല്‍ കില ഡയറക്ടര്‍ പദവിയില്‍ മുസ്ലീംലീഗ് പ്രതിനിധിയെ വെക്കാനാണ് വകുപ്പ് മന്ത്രിയായ കെ എം ഷാജിക്ക് താത്പര്യം. ഡോ. സൈനുലാബ്ദീന് കോട്ട, ഡോ. വി പി സക്കീര്‍ ഹുസൈന്, ഡോ. എം എച്ച് ഇല്യാസ് എന്നിവരില്‍ ഒരാളെ വെക്കാനാണ് ആലോചന.
മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും അവരവരുടെ നിലപാടുകളില്‍ ഉറച്ച് നിന്നതോടെ പുതിയൊരാളെ നിയമിക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറായ അരുണ്‍ കെ വിജയന് കിലയുടെ അധിക ചുമതല ഇന്നലെ നല്‍കിയത്. വിഷയം കോണ്‍ഗ്രസ്- ലീഗ് നേതാക്കള്‍ തമ്മില്‍ സംസാരിച്ച് പരിഹരിക്കാനാണ് ഇപ്പോഴുള്ള ധാരണ.




