Uncategorized

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം മാത്രം; മലപ്പുറം-നെടുമ്പാശ്ശേരി കെഎസ്ആർടിസി സർവീസ് നിർത്തി

മലപ്പുറം: മലപ്പുറത്തുനിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തി. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് സർവീസ് നിർത്തിയത്. ബസ് നിരന്തരമായി കേടുവരുന്നതാണ് സർവീസ് നിർത്താൻ കാരണം. പുതിയ ബസ്സ് ലഭിച്ചാൽ സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞു ഒരു മാസം പിന്നിടുമ്പോഴേക്കുമാണ് സർവീസ് നിർത്തേണ്ടിവന്നത്. കഴിഞ്ഞ മാസം 26ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ് ബസ് ഫ്ലാഗ് ഓഫ് ചെയ്തത്.

നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോകുന്ന പ്രവാസികളുൾപ്പെടെയുള്ളവർക്ക് വളരെ ആശ്വാസകരമായിരുന്നു ഈ സർവീസ്. രണ്ട് ബസുകളായിരുന്നു അനുവദിച്ചിരുന്നത്. ചില സാങ്കേതിക പ്രശ്‌നങ്ങളാൽ ഒരു ബസ് സർവീസ് ആരംഭിച്ചിരുന്നില്ല. കോട്ടപ്പുറം, കുറ്റിപ്പുറം, തൃശൂർ വഴിയുള്ള എസി ബസാണ് ഇപ്പോൾ സർവീസ് നിർത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button