Uncategorized

പടക്കം പൊട്ടിച്ച് കോനാട് ബീച്ചിൽ പാതിരാത്രി ജന്മദിന ആഘോഷം: വീണ്ടും കേസ്, 5 പേർക്കെതിരെ നടപടിയുമായി പൊലീസ്

കോഴിക്കോട്: വെള്ളയിൽ കോന്നാട് ബീച്ചിലെ പടക്കം പൊട്ടിച്ചുള്ള പിറന്നാൾ ആഘോഷത്തിൽ വീണ്ടും കേസെടുത്ത് വെള്ളയിൽ പൊലീസ്. അഞ്ച് പേർക്ക് എതിരെ ആണ് കേസെടുത്തത്. ഇന്ന് പുലർച്ചെ 12.30 നാണ് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബീച്ചിലെത്തിയ സംഘം പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ബീച്ചിൽ വലിയ ശബ്ദത്തിൽ പടക്കം പൊട്ടിക്കുന്നവർക്കെതിരെ നാട്ടുകാരുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു

രാത്രി സമയങ്ങളിൽ പടക്കം പൊട്ടിച്ചുള്ള ആഘോഷം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് പ്രദേശവാസികൾ പൊലീസിൽ പരാതി നൽകിയിരുന്നു. കോനാട് ബീച്ചിൽ പിറന്നാൾ ആഘോഷിക്കാൻ എത്തുന്ന യുവാക്കളാണ് പടക്കം പൊട്ടിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രി 12 മുതൽ 2 വരെയാണ് നിർത്താതെയുള്ള വെടിക്കെട്ട്. മത്സ്യത്തൊഴിലാളികളായ തങ്ങൾക്ക് ഈ കോലാഹലം വലിയ ശല്യമാമെന്നാണ് നാട്ടുകാരുടെ പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button