Uncategorized

മ​ധ്യ​പ്ര​ദേ​ശി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ഒ​മ്പ​ത് പേ​ർ മ​രി​ച്ചു; നി​ര​വ​ധി ആ​ളു​ക​ൾ ആ​ശു​പ​ത്രി​യി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ർ ജി​ല്ല​യി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ഒ​മ്പ​ത് പേ​ർ മ​രി​ച്ചു. നി​ര​വ​ധി ആ​ളു​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബ​ണ്ട ത​ഹ​സി​ൽ മേ​ഖ​ല​യി​ലാ​ണ് മ​ദ്യ​ദു​ര​ന്ത​മു​ണ്ടാ​യ​ത്.ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ആ​ളു​ക​ള്‍ വ്യാ​ജ​മ​ദ്യം കു​ടി​ച്ച​ത്. പി​ന്നാ​ലെ നി​ര​വ​ധി പേ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി. ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ജി​സ്ട്രേ​റ്റ് ത​ല അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ക​ഴി​ച്ച മ​ദ്യ​ത്തി​ന്‍റെ സാം​പി​ളു​ക​ളും ശേ​ഖ​രി​ക്കും. വ്യാ​ജ​മ​ദ്യ​മാ​ണോ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന​ത് പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മേ സ്ഥി​രീ​ക​രി​ക്കാ​നാ​കൂ​വെ​ന്ന് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് മ​ദ്യ​പി​ച്ച​വ​ർ​ക്ക് ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, കാ​ഴ്ച​മ​ങ്ങ​ൽ, ശ്വാ​സ​ത​ട​സ്സം, ഛർ​ദ്ദി എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​ത്.

തു​ട​ർ​ന്ന് ഇ​വ​രെ ബ​ണ്ട സി​വി​ൽ ആ​ശു​പ​ത്രി​യി​ലും സാ​ഗ​റി​ലെ ബു​ന്ദേ​ൽ​ഖ​ണ്ഡ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും ചി​ല​ർ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ചി​കി​ത്സ​യി​ലു​ള്ള ചി​ല​രു​ടെ നി​ല ഇ​പ്പോ​ഴും ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ 24 മു​ത​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ദ്യം ക​ഴി​ച്ച​വ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. ഇ​തി​നാ​യി വി​ദ​ഗ്ധ മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ളെ ഗ്രാ​മ​ങ്ങ​ളി​ൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ദു​ര​ന്ത​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ് ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​യും വ്യാ​ജ​മ​ദ്യ മാ​ഫി​യ​യ്‌​ക്കെ​തി​രെ​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​രോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ഉ​ട​ൻ ത​ന്നെ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button