Uncategorized

ഫ്ലാ​റ്റി​ൽ മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ച നി​ല​യി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​രാ​റി​ൽ ഫ്ലാ​റ്റി​ൽ മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദീ​പേ​ഷ് മേ​ത്ത (52), കു​മാ​ർ മേ​ത്ത (50), ഖേ​വ​ന മേ​ത്ത (48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്അ​വി​വാ​ഹി​ത​രാ​യ ഇ​വ​ർ മൂ​ന്നു പേ​രും വാ​ട​ക ഫ്ലാ​റ്റി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഫ്ലാ​റ്റി​ൽ നി​ന്ന് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പൊ​ലി​സി​ൽ വി​വ​രം അ​റി​യി​ച്ചു.

പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ഫ്ലാ​റ്റി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ഇ​വ​ർ ഈ ​ഫ്ലാ​റ്റി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. സ​ഹോ​ദ​ര​ങ്ങ​ളി​ൽ ഒ​രാ​ൾ പ​ക്ഷാ​ഘാ​തം ബാ​ധി​ത​നാ​യി​രു​ന്നു. മ​റ്റൊ​രാ​ൾ അ​ർ​ബു​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലു​മാ​യി​രു​ന്നു.

വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളു​മാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് മ​ര​ണ​ത്തി​ന് മു​മ്പ് ഇ​വ​ർ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​താ​യി പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button