Uncategorized

എയർ ഇന്ത്യ വിമാനം താഴേക്കുപതിച്ച സംഭവം; പൈലറ്റിനെ പിരിച്ചുവിട്ടു

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഫുക്കെറ്റ്-ഡൽഹി വിമാനം പറക്കുന്ന ഉയരത്തിൽനിന്ന് പെട്ടെന്ന് താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റിനെതിരെ നടപടി. പൈലറ്റിനെ പിരിച്ചുവിട്ടതായി എയർ ഇന്ത്യ അറിയിച്ചു. പൈലറ്റ് ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി.

എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഡിജിസിഐയോട് ഉചിതമായ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. എയർബസ് എ320 വിമാനം 36,000 അടി ഉയരത്തിൽ പറക്കുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന്‍റെ പച്ച, നീല, മഞ്ഞ എന്നീ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും മർദം നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇത് ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടുന്നതിനും ഉയരവ്യതിയാനത്തിനും കാരണമായെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് വിമാനത്തിലെ പൈലറ്റ്-ഇൻ-കമാൻഡ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button