Uncategorized

20 രൂപയുടെ കചോരി കഴിക്കാൻ സ്കൂട്ടർ നിർത്തി; വ്യവസായിക്ക് നഷ്ടപ്പെട്ടത് 20 ലക്ഷം രൂപ

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ 20 രൂപ വിലയുള്ള കചോരി കഴിക്കാൻ പോയ വ്യവസായിക്ക് നഷ്ടമായത് 20 ലക്ഷം രൂപ. ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തിയ സമയത്ത്, സ്കൂട്ടറിലെത്തിയ രണ്ട് മോഷ്ടാക്കൾ വ്യവസായിയുടെ 20 ലക്ഷം അടങ്ങിയ ബാഗുമായി കടന്നു കളഞ്ഞു. നഹർഗഢ് പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം നടന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമീപത്തെ സി സി ടി വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. ചമ്പാലാൽ എന്ന വ്യവസായി കചോരി കഴിക്കാനായി സ്കൂട്ടർ നിർത്തിയ ശേഷം പണമടങ്ങിയ ബാഗ് സ്കൂട്ടറിന്‍റെ മുൻ ഭാഗത്ത് വയ്ക്കുകയായിരുന്നു. സ്കൂട്ടറിൽ ഇരുന്ന് കചോരി കഴിക്കവേ, ഈ സമയത്ത് രണ്ട് പേർ സ്കൂട്ടറിൽ എത്തി തൊട്ടരികിൽ നിർത്തി. സ്കൂട്ടറിന്‍റെ പിന്നിലിരുന്നയാൾ വേഗത്തിൽ ബാഗ് തട്ടിയെടുത്തു. എന്താണ് സംഭവിച്ചതെന്ന് ചമ്പാലാലിന് പെട്ടെന്ന് മനസ്സിലായില്ല. ബാഗ് നഷ്ടമായെന്ന് തിരിച്ചറിഞ്ഞതോടെ ചമ്പാലാലും പ്രദേശത്തുണ്ടായിരുന്നവരും പ്രതികളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.

ചമ്പാലാലിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ നഹർഗഢ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഹെൽമറ്റ് ധരിച്ചിരുന്ന മോഷ്ടാക്കളെ തിരിച്ചറിയാനായി പൊലീസ് പ്രദേശത്തെ കൂടുതൽ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button