എംഎല്‍എയുടെ ഭാര്യയായി നടിച്ച് പെന്ഷന് വാങ്ങുന്നുവെന്ന വ്യാജ പ്രചരണം; നിയമനടപടി ആരംഭിച്ച് പി കെ ശ്രീമതി

തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് ഫാമിലി പെന്ഷന് വാങ്ങുന്നുവെന്ന വ്യാജപ്രചരണത്തിനെതിരെ നിയമ നടപടി ആരംഭിച്ച് പി കെ ശ്രീമതി. മുഖ്യമന്ത്രി, അഭ്യന്തര മന്ത്രി, ഡിജിപി, വനിതാ കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. തന്നെ അവഹേളിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ശ്രീമതി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വാര്‍ത്തകള്‍ സാമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയിലുണ്ട്. വാര്‍ത്തകളുടെ ലിങ്കുകള്‍ ആടക്കമുള്ള ഉള്ളടക്കം ചോദ്യം ചെയ്താണ് പരാതി. ഭര്‍ത്താവ് മരിച്ചിട്ട് 10 മാസം പോലും തികയാത്തപ്പോഴാണ് അവഹേളനമെന്നും പി കെ ശ്രീമതി പറയുന്നു. ജനം ടിവി, കര്‍മ്മ ന്യൂസ്, സുദിനം പത്രം, ഭാരത് ലൈവ് തുടങ്ങിയവർക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കൂടാതെ സംഭവത്തില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ഇന്ന് ഉച്ചയോടെ കോടതിയെ സമീപിക്കാനും ശ്രീമതി ടീച്ചര്‍ തീരുമാനിച്ചിട്ടുണ്ട്. പി കെ ശ്രീമതിയുടെ പരാതി ഗൗരവത്തിലാണ് സര്‍ക്കാര്‍ കാണുന്നതെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.




