Uncategorized

സംസ്ഥാന സ്കൂൾ കായികമേള: ആദ്യ ദിവസം തന്നെ ആദ്യ ദിവസം തന്നെ ഭക്ഷണ വിതരണത്തിൽ പാളിച്ച

കോഴിക്കോട് വെച്ച് നടക്കുന്ന 68-ാം സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ ദിവസം തന്നെ ഭക്ഷണ വിതരണത്തിൽ പാളിച്ച. കായികമേളയിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികൾക്കും പരിശീലകർക്കും ഉൾപ്പെടെ ഭക്ഷണം ലഭിക്കാൻ വൈകുകയാണ്. അതേസമയം, മാധ്യമപ്രവർത്തകർക്കും ഒഫീഷ്യൽസിനുമുള്ള ഭക്ഷണവിതരണവും തടസപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് വെച്ച് നടക്കുന്ന കായികമേളയിലെ ആദ്യ ദിവസം ഭിന്നശേഷിക്കാർക്കായുള്ള ഇൻക്ലൂസീവ് മത്സരങ്ങളാണ് ആരംഭിക്കുന്നത്. ഇൻക്ലൂസീവ് മത്സരങ്ങളിൽ ഫുട്‌ബോൾ, ഹാൻഡ്‌ബോൾ, ബാസ്‌കറ്റ്‌ബോൾ തുടങ്ങിയ ഗെയിം ഇനങ്ങളും ഇന്ന് അരങ്ങേറും. 11 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകുന്നത്. കോഴിക്കോട് എൻ.ഐ.ടി. ക്യാമ്പസ് ഗ്രൗണ്ടാണ് മത്സര വേദി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button