Uncategorized

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട; ട്രെയിനിൽ നിന്നു കണ്ടെടുത്തത് 26 കിലോ കഞ്ചാവ്

പാലക്കാട്: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത് 26 കിലോയോളം കഞ്ചാവ്.

ദിബ്രുഗഡിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വിവേക് എക്സ്പ്രസിന്‍റെ ജനറൽ കമ്പാർട്ട്മെന്‍റിലെ ശുചിമുറിയുടെ മുകൾഭാഗത്തുനിന്നാണ് രണ്ടു ബാഗുകളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഏകദേശം 13 ലക്ഷം രൂപയോളം വില വരും.

ആർപിഎഫ് ക്രൈം വിംഗ്, ആർപിഎഫ് ഡോഗ് സ്കോഡ്, റെയിൽവേ പോലീസ് എന്നിവയുടെ സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ റെയിൽവേ പോലീസ് എൻഡിപിഎസ് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർ അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button