കണ്ണപുരം: ഇക്കഴിഞ്ഞ 15ന് കണ്ണപുരത്ത് നിന്നും കാണാതായ 27 കാരിയെയും, ആറും അഞ്ചും വയസ്സുള്ള രണ്ട് പെൺമക്കളെയും തമിഴ്നാട്ടിൽ ലോഡ്ജിൽ വെച്ച് ഹൊസ്ദുർഗ് പോലീസ് കാപ്പ പ്രതിയായ നീലേശ്വരം സ്വദേശി അശോക (33) നൊപ്പം കണ്ടെത്തി. ഫാഷൻ ഡിസൈനിങ് പഠിക്കുന്ന യുവതിയുടെ ഭർത്താവ് വിദേശത്താണ്. കാസർഗോഡ് പോലീസ് കാപ്പാ ചുമത്തിയതും യുവതിയെ തലക്കടിച്ച് സ്വർണം കവർന്ന കേസിൽ ഹൊസ്ദുർഗ് കോടതി വാറന്റ് പുറപ്പെടുവിച്ച പ്രതിയാണ് അശോകൻ .വേറെയും നിരവധി കേസിലെ പ്രതിയാണ് ഇയാൾ.