Uncategorized
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക അതിക്രമം, 51കാരന് പതിനാല് വര്‍ഷം തടവും പിഴയും

മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് തടവും പിഴയും. തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാട്ടിക്കുളം ചേലൂര്‍ പിണക്കാട്ടുപറമ്പില്‍ വീട്ടില്‍ പി.ജി ജോബി(51)യെയാണ് പതിനാല് വര്‍ഷത്തെ തടവിനും 1,30,000 രൂപ പിഴ അടക്കാനും സുല്‍ത്താന്‍ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍കുമാര്‍ ശിക്ഷിച്ചത്.
2021 ഏപ്രില്‍ മാസത്തില്‍ ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ തിരുനെല്ലി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ ആയിരുന്ന ലാല്‍ സി.ബേബിയാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് ഓമന വര്‍ഗീസ് ഹാജരായി.




