Uncategorized

ചാമ്പി താ‍യ്‍വാനിലെത്തി ; ഒരു മരണം, അഞ്ഞൂറിലേറെ പേർക്ക് പരിക്ക്

സൂപ്പർ ടൈഫൂൺ ചാമ്പി (Super Typhoon Champi) കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് തായ്‌വാനിൽ ഒരാൾ മരിച്ചു. അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റു. ശക്തമായ കാറ്റിലും കനത്ത മഴയിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

തായ്‌വാന്റെ വടക്കുകിഴക്കൻ തീരമേഖലയിലാണ് കാറ്റ് വീശിയടിച്ചത്. തീരത്ത് ശക്തമായ തിരമാലകളും വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തു. ശക്തമായ തിരമാലകളിൽപ്പെട്ടാണ് തെക്കൻ തായ്‌വാനിലെ പിങ്തുങ് കൗണ്ടിയിൽ ഒരാൾ മരിച്ചത്. അയ്യായിരത്തിലധികം പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ചുഴലിക്കാറ്റ് വിമാന സർവീസുകളെയും സാരമായി ബാധിച്ചു. ആയിരത്തോളം വിമാന സർവീസുകളാണ് റദ്ദാക്കിയത്.

പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലാണ് ചാമ്പി രൂപം കൊണ്ടത്. മണിക്കൂറിൽ 296 കിലോമീറ്റർ വേ​ഗതയിൽ ശക്തിപ്രാപിച്ച സൂപ്പർ ടൈഫൂൺ ചാമ്പി (Super Typhoon Champi) 2026 ലെ ലോകത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെട്ടിട്ടുള്ളത്.കാറ്റിന്റെ വേ​ഗത കുറഞ്ഞാണ് തായ്‍വാനിലെത്തിയത്. തായ്‌വാനിൽ നിന്ന് വടക്കോട്ട് നീങ്ങുന്ന ചാമ്പി ചൈനയുടെ കിഴക്കൻ തീരമേഖലയിലേക്കും പിന്നീട് ജപ്പാനിലേക്കും നീങ്ങുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ചൈനയിലെ ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജപ്പാനിലെ ഒക്കിനാവ ദ്വീപുകളിലും വൈദ്യുതി തടസ്സം റിപ്പോർട്ട് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button