Uncategorized
ലക്ഷ്യം നിർമ്മാണം നടക്കുന്ന വീടുകൾ, തട്ടുന്നത് ലക്ഷങ്ങളുടെ മുതൽ, മോഷണ പരമ്പരയിൽ വലഞ്ഞ് നാട്, കള്ളനെ കണ്ടെത്താനാവാതെ പൊലീസ്

ഓണംതുരുത്ത്: കോട്ടയം ഓണംതുരുത്തിൽ നാട്ടുകാരുടെ സമാധാനം കളഞ്ഞ് മോഷണ പരമ്പര. നിർമ്മാണം നടക്കുന്ന വീടുകളെ ലക്ഷ്യമിട്ടാണ് ഇവിടെ മോഷണ പരമ്പര നടക്കുന്നത്. കോട്ടയം ഓണംതുരുത്തിൽ നിർമ്മാണം നടക്കുന്ന വീടുകളിൽ നിന്ന് ഇലക്ട്രിക് വയറുകളാണ് മോഷണം പോവുന്നത്. ഒരു മാസത്തിനിടെ ഏഴു വീടുകളിൽ നിന്ന് ഇലക്ട്രിക് വയർ മോഷണം പോയി. രാത്രിയിൽ വീടുകൾ കുത്തിപ്പൊളിച്ച് വയറ് മുറിച്ചു കൊണ്ടു പോവുകയാണ് ചെയ്യുന്നത്. ഏഴു വീടുകളിലും ഒരേ രീതിയിൽ തന്നെയാണ് മോഷണം നടന്നിരിക്കുന്നത്. ലക്ഷങ്ങൾ വില വരുന്ന വയറുകളാണ് വയറിംഗ് ജോലികൾ നടക്കുന്ന വീടുകളെ ലക്ഷ്യമിട്ടുള്ള മോഷണ പരമ്പരയിൽ നഷ്ടമായിട്ടുള്ളത്




