Uncategorized

കോട്ടയത്ത് ദളിത് യുവാവിന് പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനമെന്ന് പരാതി, കസ്റ്റഡിയിലെടുത്തത് മോഷണമാരോപിച്ച്, യുവാവ് ചികിത്സയിൽ

കോട്ടയം: കോട്ടയത്ത് ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റതായി പരാതി. പൂഞ്ഞാർ പെരിങ്ങളം സ്വദേശി പി ആർ അഭിലാഷിനെയാണ് മർദ്ദിച്ചത്. വൈദ്യുതി കമ്പി മോഷ്ടിച്ചെന്ന് ആരോപിച്ചാണ് അഭിലാഷിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. സ്വകാര്യ വാഹനത്തിൽ എത്തിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് വാഹനത്തിൽ വെച്ചാണ് പൊലീസ് മർദിച്ചതെന്നുമാണ് പരാതിയിൽ പറയുന്നത്. സ്റ്റേഷനിലെത്തിച്ച ശേഷം അഭിലാഷിനെ വിട്ടയക്കുകയും ചെയ്തു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അഭിലാഷ്. പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ കസ്റ്റഡി മർദന പരാതി ആരോപണം പാടേ നിഷേധിക്കുകയാണ് പൊലീസ്പൊലീസ് അകാരണമായി ക്രൂരമായി മർദിച്ചെന്ന് അഭിലാഷിന്റെ സഹോദരൻ ടി ടി വിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തപ്പോൾ തന്നെ പോലീസ് അടിച്ചു. അടിവസ്ത്രം ഇടാൻ പോലും സമ്മതിച്ചില്ല. പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചപ്പോൾ തന്നെ അഭിലാഷിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്ന് എസ് ടി പ്രമോട്ടർ ജിഷ്ണു തങ്കച്ചനും പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് കുടുംബം അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button