Uncategorized

കേരള പൊലീസിൻ്റെ ഓപ്പറേഷൻ ഗ്രിപ്പ് പദ്ധതി കൊച്ചിയിൽ തുടങ്ങി, പരിശോധന ഊർജ്ജിതമാക്കി; 125 പേരെ പരിശോധിച്ചു

കൊച്ചി: ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള പൊലീസിന്റെ ‘ഓപ്പറേഷൻ ഗ്രിപ്പ്’ പദ്ധതിയുടെ കീഴിൽ കൊച്ചി സിറ്റി പൊലീസ് പരിശോധന ഊർജിതമാക്കി. 2026 ഒക്ടോബർ 21-ന് നടത്തിയ വിപുലമായ പരിശോധനയിൽ കൊച്ചി സിറ്റി പൊലീസ് പരിധിയിൽ 125 പേരെ പരിശോധിച്ചു.

ഓപ്പറേഷൻ ഗ്രിപ്പ് പട്ടികയിൽ ഉൾപ്പെട്ട 20 പേരെ പരിശോധിച്ചതിൽ ഏഴ് പേർക്കെതിരെ കരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് അറിയിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലെ റൗഡി ലിസ്റ്റിലുള്ളവരും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമായ 85 പേരെ പരിശോധിച്ചതിൽ 52 പേർക്കെതിരെ കരുതൽ അറസ്റ്റ് നടപടിയെടുത്തു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ ഡിസിപിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിലുമാണ് പരിശോധനകൾ ഏകോപിപ്പിച്ചത്. സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും നേരിട്ട് തെരച്ചിലിന് നേതൃത്വം നൽകി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button