Uncategorized

ഫിഫ റാങ്കിങ്: ആദ്യ രണ്ടിൽ സ്പെയിനും അർജൻ്റീനയും തന്നെ, പറങ്കികൾക്ക് കുതിപ്പ്, കാന‌റികൾക്ക് കിതപ്പ്, അനക്കമില്ലാതെ ഇന്ത്യ

അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾക്ക് പിന്നാലെ ഏറ്റവും പുതിയ ഫിഫ റാങ്കിംഗ് പുറത്തിറക്കി. നേഷൻസ് ലീഗിലെ മികച്ച പ്രകടന കാഴ്ച വെച്ച ലോക ചാമ്പ്യന്മാരായ സ്പെയിൻ ഒന്നാം സ്ഥാനം നിലനിർത്തി. 2,011.57 പോയിന്റുമായാണ് സ്പെയിൻ ഒന്നാം സ്ഥാനം നിലനിർത്തിയത്. 2000 പോയിൻ്റ് കടക്കുന്ന ആദ്യ ടീമാണ് സ്പെയിൻ.

അതേസമയം. അന്താരാഷ്ട്ര ഫുട്ബോളിൽ വിരമിച്ച ലയണൽ മെസ്സിയുടെ അർജൻ്റീന മൂന്ന് മത്സരങ്ങളും വിജയിച്ച് 1,972.80 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തന്നെയാണ്. 1,958.86 പോയിന്റുമായി ഫ്രാൻസും 1,925.59 പോയിന്റുമായി ഇംഗ്ലണ്ടും തൊട്ടുപിറകിലുണ്ട്. റൊണാൾഡോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പോർചു​ഗൽ രണ്ടു സ്ഥാനങ്ങൾ മുന്നേറി അഞ്ചാം സ്ഥാനത്തെത്തി. 1,807.69 പോയിന്റാണ് ഇവർക്കുള്ളത്.

ഇന്ത്യയോട് അടക്കം പന്തു തട്ടിയ ബ്രസീൽ ഒരു സ്ഥാനം താഴ്ന്ന് ആറാമതാണ്. മൊറോക്കോ, ബെൽജിയം, നെതർലാൻഡ്. മെക്സിക്കോ തുടങ്ങിയവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റു ടീമുകൾ.
ലോകകപ്പിൽ കളിച്ച ബ്രസീൽ, ഉറു​ഗ്വേ, പനാമ എന്നിവർക്കെതിരെ പന്തു തട്ടിയ ഇന്ത്യ 138-ാം സ്ഥാനത്ത് തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button