27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം; അഗ്നിരക്ഷാ സേനാംഗത്തിന് ദാരുണാന്ത്യം
Uncategorized

തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം; അഗ്നിരക്ഷാ സേനാംഗത്തിന് ദാരുണാന്ത്യം


തിരുവനന്തപുരം ∙ തുമ്പ കിൻഫ്ര പാർക്കിലെ മരുന്നുസംഭരണ കേന്ദ്രത്തിൽ തീപിടിത്തം. മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീയണയ്ക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അഗ്നിരക്ഷാസേനാംഗം മരിച്ചു. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്.

തീ പടരുന്നതിനിടെ അവശിഷ്ടങ്ങൾക്കുള്ളിൽ രഞ്ജിത് കുടുങ്ങി. ഏറെനേരം ശ്രമിച്ചാണ് പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലർച്ചെ ഒന്നരയോടെയാണ് തീ കണ്ടത്. ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണു പ്രാഥമിക നിഗമനം.

ഗോഡൗൺ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായി കത്തിനശിച്ചു. മരുന്നുകൾ സൂക്ഷിച്ചിരുന്നത് മറ്റൊരു കെട്ടിടത്തിലാണ്. തീ പൂർണമായും അണച്ചതായി അഗ്നിശമനസേന അറിയിച്ചു.

Related posts

അതിശക്ത മഴ മഴ തുടരുന്നു; വയനാട്ടിൽ വനപാതയിൽ കുടുങ്ങിയ 500 ഓളം പേരെ രക്ഷപ്പെടുത്തി, ഇന്ന് അവധി 5 ജില്ലകളിൽ

Aswathi Kottiyoor

അവിടെ അങ്ങനെയാകാം’: കിഫ്ബി കടമെടുപ്പ് വിഷയത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

Aswathi Kottiyoor

പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചു, നിഷേധിച്ചപ്പോൾ ഹെൽമറ്റുപയോഗിച്ച് ക്രൂരമർദ്ദനം, ആലപ്പുഴയിൽ 24കാരൻ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox