Uncategorized
മഞ്ഞൾപ്പൊടിയും മുളകുപൊടിയും കൊണ്ട് കൂറ്റൻ ചിത്രം; ലോകറെക്കോർഡ് നേടി കർണാടക സ്വദേശി

.
നമ്മൾ ദിവസവും അടുക്കളയിൽ ഉപയോഗിക്കുന്ന മഞ്ഞൾപ്പൊടിയും മുളകുപൊടിയും മാത്രം ഉപയോഗിച്ച് കൂറ്റൻ ചിത്രം വരച്ച് ഗിന്നസ് ലോകറെക്കോർഡിൽ ഇടംപിടിച്ചിരിക്കുകയാണ് കർണാടക ധാർവാഡ് സ്വദേശിയായ അമർ കാലെ. സ്വാഭാവിക നിറങ്ങൾ നൽകാൻ 6 കിലോഗ്രാം മഞ്ഞൾപ്പൊടിയും 5 കിലോഗ്രാം മുളകുപൊടിയുമാണ് ഈ കലാകാരൻ ഉപയോഗിച്ചത്.
2026 ജനുവരി 27-ന് ധാർവാഡിൽ വെച്ചാണ് അമർ ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. 175.82 ചതുരശ്ര മീറ്റർ (1,892.5 ചതുരശ്ര അടി) വിസ്തൃതിയുള്ള ഈ സൃഷ്ടിയാണ് ലോകത്തിലെ ഏറ്റവും വലിയ ‘സ്പൈസ് പെയിന്റിംഗ്’ ആയി ഗിന്നസ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ചത്.



