Uncategorized

സുരേഷ് ഗോപി എയിംസ് വിഷയത്തിൽ തുടർച്ചയായി നടത്തുന്ന ‘വാഗ്ദാന നാടകം’ അവസാനിപ്പിക്കണം’: സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയറ്റ്

എയിംസ് അനുവദിക്കുന്നതിൽ കേരളത്തിന് മുൻഗണന നൽകാൻ ആവില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യത്തിൽ തുടർച്ചയായി നടത്തുന്ന ‘വാഗ്ദാന നാടകം’ അവസാനിപ്പിക്കണമെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയറ്റ്. ആലപ്പുഴ ഉചിതമായ സ്ഥലമാണ്. പക്ഷെ അവിടം കമ്മ്യൂണിസ്റ്റുകാർ നശിപ്പിച്ചതിനാൽ താൻ തൃശൂരിന് എയിംസ് ഉറപ്പാക്കി എന്നൊക്കെയാണ് കേന്ദ്ര സഹമന്ത്രി തട്ടിവിട്ടതെന്നും സെക്രട്ടറിയറ്റ് ചൂണ്ടിക്കാണിച്ചു.കേന്ദ്ര സർക്കാർ കോടതിയിൽ നൽകുന്ന സത്യവാങ്മൂലം കേന്ദ്ര മന്ത്രി അറിഞ്ഞില്ല എന്നാണോ അതോ അറിഞ്ഞിട്ടും പൊറാട്ട് നാടകം തുടർന്നതാണോ എന്ന് വ്യക്തമാക്കേണ്ടത് സുരേഷ് ഗോപി തന്നെയാണെന്നും സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയറ്റ് പറഞ്ഞു.കേരളത്തിന് എയിംസ് അനുവദിക്കണമെന്നത് നിരവധി വർഷങ്ങളായുള്ള ആവശ്യമാണ്. പൊതുജനാരോഗ്യ രംഗത്ത് കേരളം മെച്ചപ്പെട്ട നിലയിൽ ആയതുകൊണ്ട് കേരളത്തെ പരിഗണിക്കുന്നില്ല എന്നാണ് കേന്ദ്രം പറയുന്നത്. ഇത് പ്രതിഷേധാർഹമാണ്. കേന്ദ്ര സഹമന്ത്രി അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന തൃശൂർ പാർലമെന്റ് മണ്ഡലത്തിന് കഴിഞ്ഞ രണ്ടര വർഷമായി യാതൊരു പുതിയ പദ്ധതിയും കൊണ്ടുവന്നിട്ടില്ല. എയിംസ് ആലപ്പുഴ, തൃശൂർ എന്ന് നിരന്തരം പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button