Uncategorized

ശക്തമായ മഴ; കുമളി മൂന്നാർ സംസ്ഥാനപാതയിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു

ശക്തമായ മഴയിലും കാറ്റിലും കുമളി മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടത്ത് മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കണ്ടത്തിന് സമീപം പാറത്തോട് മേട്ടകല്ലിലാണ് മരം ഒടിഞ്ഞുവീണത്. സംഭവസമയം മേഖലയിലൂടെ വാഹനങ്ങൾ കടന്നുപോകാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഒരു മണിക്കൂറോളം സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. നൂറുകണക്കിന് വാഹനങ്ങൾ ആണ് വഴിയിൽ കുടുങ്ങിയത്.

നെടുങ്കണ്ടത്ത് നിന്നും ഫയർഫോഴ്സും കെ എസ് ഇ ബി ഉദ്യോഗസ്ഥരും എത്തിയാണ് മരം മുറിച്ച് മാറ്റിയത്. മേഖലയിൽ ഉണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റുകളും വൈദ്യുതി ലൈനുകളും തകർന്നു.വൈദ്യുതിബന്ധം പുനഃ സ്ഥാപിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി കെഎസ്ഇബി അധികൃതർ അറിയിച്ചു. മഴയുള്ള സമയങ്ങളിൽ തോട്ടം മേഖല ഉൾപ്പെടുന്ന പ്രദേശത്ത് കൂടിയുള്ള യാത്ര അതീവ ജാഗ്രതയോടെ ആയിരിക്കണമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.ഇന്നലെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് ശാന്തൻപാറയിൽ ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു. അതേസമയം കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലും കനത്ത മഴയാണ്. തെന്മല, അച്ചൻകോവിൽ, കുളത്തൂപുഴ ശെന്തുരുണി വനമേഖലകളിലും കനത്ത മഴയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button