Uncategorized

ലൈംഗികാതിക്രമ ശ്രമം; കന്യാകുമാരി-കാശ്മീർ കാളവണ്ടി യാത്ര സംഘത്തിലെയാൾ പന്തളത്ത് അറസ്റ്റിൽ

പത്തനംതിട്ട: പന്തളത്ത് കടയിൽ കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തിൽ ഉത്തർപ്രദേശ് ആസ്ഥാനമായുള്ള കാളവണ്ടി യാത്ര സംഘത്തിലെയാൾ പോലീസ് പിടിയിലായി. മഹാരാഷ്ട്ര ഠാണെ സ്വദേശിയായ ഗുരുനാഥ് (37) ആണ് പന്തളം പോലീസിന്‍റെ കസ്റ്റഡിയിലായത്. ഉത്തർപ്രദേശിലെ ഒരു ആശ്രമത്തിന്‍റെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് നടത്തുന്ന ഭാരത പര്യടനത്തിന്‍റെ ഭാഗമായാണ് കാളവണ്ടി യാത്രാ സംഘം പന്തളത്ത് എത്തിയത്. യാത്രയുടെ സന്ദേശമടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്യാനായി പന്തളത്തെ ഒരു സ്ഥാപനത്തിൽ പ്രവേശിച്ചപ്പോഴാണ് ഇയാൾ കടയിലുണ്ടായിരുന്ന സ്ത്രീയോട് മോശമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തത്സംഭവം ശ്രദ്ധയിൽപ്പെട്ട കടയുടമയും പ്രദേശവാസികളും ചേർന്ന് ഇയാളെ തടഞ്ഞുവെക്കുകയും ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പന്തളം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button