‘മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കരുത്’: കൊച്ചിയിലെ പരിപാടിയിൽ മാധ്യമങ്ങളെ വിലക്കി പൊലീസ്

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കി പൊലീസ്. കലൂർ ഗോകുലം പാർക്കിൽ നടക്കുന്ന പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയവരോടാണ് നിർദേശം.
അസിസ്റ്റൻ്റ് കമ്മീഷണർ പീറ്റർ കെ.ജെയാണ് മാധ്യമങ്ങളെ ചോദ്യം ചോദിക്കുന്നതിൽ നിന്ന് വിലക്കിയത്. മുഖ്യമന്ത്രിയ്ക്ക് ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ താൽപര്യമില്ല എന്ന് പൊലീസ് വ്യക്തമാക്കി. മാറി നിന്നാൽമതി, Z+ സുരക്ഷയുള്ളയാളാണ് മുഖ്യമന്ത്രിയെന്നും എന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ മാധ്യമങ്ങളുടെ ചോദ്യത്തോട് മുഖ്യമന്ത്രി തട്ടിക്കയറിയിരുന്നു. ഇതിന്റെ ബാക്കിപത്രമാണ് ഇന്നത്തെ നിർദേശം. ചാർട്ടേർഡ് ഫ്ലൈറ്റ് യാത്രയടക്കമുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടാണ് മുഖ്യമന്ത്രി മുഖം തിരിച്ചത്. മാധ്യമങ്ങളുടെ ചോദ്യത്തോട് മാറിനിൽക്ക് അങ്ങോട്ട് എന്നായിരുന്നു ആക്രോശിച്ച് കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
സാധാരണ കൈരളിയുടെയും ദേശാഭിമാനിയുടെയും ചോദ്യങ്ങളോടാണ് മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിക്കാറുള്ളത്. ഇന്ന് ചാര്‍ട്ടേഡ് വിമാനത്തിലെ യാത്ര മുതല്‍ മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം, കെഎം ഷാജിയുടെ ആഡംബരകാര്‍ യാത്ര തുടങ്ങിയ വിഷയങ്ങളില്‍ ഭൂരിഭാഗം മാധ്യമങ്ങളില്‍ നിന്നും സമാനമായ ചോദ്യമുണ്ടായി ഇതാണ് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയത്.
കഴിഞ്ഞ ദിവസവും തുടര്‍ച്ചയായി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ മുഖ്യനെ അവഗണിച്ചു. പിന്നെ ഒഴിഞ്ഞുമാറി. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ പലവട്ടം പരിഹസിച്ചു. ചോദ്യം ചോദിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകയോട് ഒന്ന് ഒതുങ്ങാന്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.




