Uncategorized
പഴശ്ശി റിസർവോയറിന്റെ ഷട്ടറുകൾ ചൊവ്വാഴ്ച മുതൽ അടച്ചിടും

കണ്ണൂർ : പഴശ്ശി റിസർവോയറിന്റെ മുഴുവൻ ഷട്ടറുകളും ചൊവ്വാഴ്ച മുതൽ പൂർണ്ണമായും അടയ്ക്കുമെന്ന് ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇത്തവണ മഴ കുറവായതിനാൽ റിസർവോയറിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജലനിരപ്പ് വലിയ തോതിൽ താഴ്ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നടപടി.
വരുംദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന വരൾച്ച തടയുന്നതിന്റെ ഭാഗമായി പരമാവധി ജലം സംഭരിച്ച് റിസർവോയറിലെ ജലനിരപ്പ് പൂർണ്ണതോതിൽ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റിസർവോയറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അതിന്റെ ഇരുകരകളിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




