Uncategorized

ആറളം ഫാമിൽ നിന്നുള്ള കാട്ടാനശല്യം രൂക്ഷം: കീഴപ്പള്ളി അമ്പലക്കണ്ടിയിൽ ജനകീയമായി സ്ഥാപിച്ച തൂക്ക് വൈദ്യുതി വേലി തകർന്നു

​കീഴപ്പള്ളി:ആറളം ഫാമിൽ നിന്നുള്ള കാട്ടാനകൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവായതോടെ, കീഴപ്പള്ളി അമ്പലക്കണ്ടി മേഖലയിൽ ജനകീയമായി സ്ഥാപിച്ച ആനപ്രതിരോധ തൂക്ക് വൈദ്യുതി വേലി തകർന്ന നിലയിൽ. ആറളം ഫാമും കീഴപ്പള്ളി അമ്പലക്കണ്ടി മേഖലയും തമ്മിൽ ബന്ധിപ്പിക്കുന്ന അമ്പലക്കണ്ടി പുഴയുടെ കരയിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ഈ തൂക്ക് വൈദ്യുതി വേലി നേരത്തെ സ്ഥാപിച്ചിരുന്നത്.
​ഫാമിൽ നിന്ന് കാട്ടാനകൾ നേരിട്ട് ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രതിരോധ സംവിധാനം ഒരുക്കിയത്. എന്നാൽ നിലവിൽ വേലി പല ഭാഗങ്ങളിലും തകർന്ന നിലയിലാണ്. ചിലയിടങ്ങളിൽ വേലി പൂർണ്ണമായും അപ്രത്യക്ഷമായിട്ടുണ്ട്.
​ഇതോടെ കാട്ടാനകൾ തടസ്സങ്ങളൊന്നുമില്ലാതെ ജനവാസ മേഖലയിലേക്ക് ഇറങ്ങി കാർഷിക വിളകളും മറ്റും വ്യാപകമായി നശിപ്പിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത ഭീഷണിയായിരിക്കുന്ന ഈ സാഹചര്യത്തിൽ, പഞ്ചായത്ത് അധികൃതരും വനം വകുപ്പും അടിയന്തരമായി ഇടപെട്ട് തകർന്ന തൂക്ക് വൈദ്യുതി വേലി എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button