Uncategorized
മണിപ്പുരിൽ വയോധികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഇംഫാൽ: മണിപ്പുരിൽ വയോധികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാംഗ്പോക്പി ജില്ലയിലാണു സംഭവം. ഹേംജാംഗ് ഹോകിപ്പ് (71) എന്നയാളെ ആണു ശനിയാഴ്ച വൈകുന്നേരം കൃഷിയിടത്തിലെ കുടിലിൽനിന്നു ഒരു സംഘം തട്ടിക്കൊണ്ടുപോയത്. കുടിൽ അക്രമിസംഘം തകർക്കുകയും ചെയ്തു. ഇന്നലെ വനമേഖലയിൽനിന്നാണു കുക്കി വിഭാഗക്കാരനായ ഹോകിപ്പിന്റെ മൃതദേഹം കണ്ടെടുത്തത്.




