Uncategorized

എം എ ബേബിയേയും നേതാക്കളേയും അറസ്റ്റ് ചെയ്ത ദില്ലി പൊലീസ് നടപടി അപലപനീയം: പിണറായി വിജയൻ

ദില്ലി ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന പാർട്ടി നേതാവ് ബൃന്ദാ കാരാട്ട് എന്നിവരെയും വിദ്യാർഥി- യുവജന പ്രവർത്തകരെയും അറസ്റ്റ് ചെയ്ത ദില്ലി പൊലീസിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണംവോട്ടർപട്ടിക പരിഷ്കരണത്തിലെ വ്യാപക ക്രമക്കേടുകൾ അവസാനിപ്പിക്കുക, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക മുതലായ ആവശ്യങ്ങളുന്നയിച്ചാണ് ഇടതുപക്ഷ വിദ്യാർഥി-യുവജന സംഘടനകൾ രാജ്യതലസ്ഥാനത്ത് മാർച്ച് നടത്തിയത്തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ പരമപ്രധാനമാണെന്നും വഴിവിട്ട നീക്കങ്ങളിലൂടെ ഗ്യാനേഷ് കുമാർ ആ വിശ്വാസ്യതയ്ക്കാണ് മങ്ങലേൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയ്ക്കായി ഉയരുന്ന ശബ്ദങ്ങളെ പൊലീസ് രാജ് ഉപയോഗിച്ച് അടിച്ചമർത്താമെന്നത് കേന്ദ്രസർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും ​ഈ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട് എന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button