Uncategorized

വീണ്ടും ​ഗുരുതര അനാസ്ഥ; കുട്ടികൾക്കുള്ള പ്രതിരോധ മരുന്ന് വിതരണം അവതാളത്തിൽ, മറുപടിയില്ലാതെ ആരോ​ഗ്യവകുപ്പ്

സംസ്ഥാനത്ത് കുട്ടികൾക്കുള്ള പ്രതിരോധ മരുന്ന് വിതരണം അവതാളത്തിൽ. വൈറ്റമിൻ എ വിതരണം പൂർണ്ണമായും നിലച്ചു. കുട്ടികൾക്കുള്ള റോട്ടാവാക്സിനും ലഭ്യമല്ല. പ്രതിരോധ മരുന്ന് എന്ന് ലഭ്യമാകുമെന്ന് മറുപടി പറയാൻ സാധിക്കാതെ ആരോഗ്യവകുപ്പ്.കുട്ടികൾക്കുള്ള പ്രതിരോധ മരുന്ന് വിതരണം ആണ് പൂർണ്ണമായും അവതാളത്തിൽ ആയത്. 5 വയസ്സ് വരെ 6 മാസം കൂടുമ്പോൾ നൽകി വന്നിരുന്ന വൈറ്റമിൻ എ വിതരണം നിലച്ചിട്ട് മാസം മൂന്നായി. സംസ്ഥാനത്തെ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും വൈറ്റമിൻ എ ലഭ്യമല്ല. കൃത്യമായി നൽകി വന്ന രക്ഷിതാക്കൾ പരാതി ഉന്നയിച്ചപ്പോൾ കൃത്യമായ മറുപടി ആരോഗ്യവകുപ്പിനില്ല. മരുന്ന് എന്ന് വരും എന്നറിയില്ല എന്നതും കിട്ടാൽ നൽകാം എന്നതുമാണ് ആശ വർക്കർമാർക്ക് ലഭിച്ചിരിക്കുന്ന മറുപടി.കാഴ്ചകുറവ് ,ചർമ്മം സംബന്ധിച്ച രോഗങ്ങൾ എന്നിവക്കുള്ള പ്രതിരോധമരുന്നാണ് മാസങ്ങളായി മുടങ്ങിയിരിക്കുന്നത്.45 ദിവസം മുതൽ 3 മാസം വരെ പ്രായമായ കുഞ്ഞുങ്ങൾക്ക് നൽകുന്ന റോട്ടാവാക്സിനും ലഭ്യമല്ല. കൃത്യമായി നൽകി വന്ന പ്രതിരോധ മരുന്ന് ആണ് സർക്കാർ അനാസ്ഥകാരണം മുടങ്ങുന്നത്. ചെറിയ കുട്ടികൾക്കിടയിൽ അഞ്ചാംപനിയും,ചർമ്മസബസമയ രോഗങളും പടർന്നു പിടിക്കുന്ന സാഹചര്യമാണ് പലയിടത്തും. പുറത്ത് വലിയ പണം നൽകി പ്രതിരോധമരുന്ന് വാങ്ങേണ്ട അവസ്ഥയിലാണ് സാധാരണക്കാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button