Uncategorized
തലസ്ഥാനത്തെ പൊലീസിന്റെ അതിക്രമം; പരുക്കേറ്റ ലോ കോളേജ് വിദ്യാർഥി അറസ്റ്റിൽ

തലസ്ഥാനത്ത് വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസിന്റെ അതിക്രമത്തിൽ വിദ്യാർഥി അറസ്റ്റിൽ. ലോ കോളേജ് വിദ്യാർഥി വേണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസ് അതിക്രമത്തിൽ പരുക്കേറ്റ വിദ്യാർഥിയാണ് വേണു.ലോ കോളേജിന് മുന്നിൽ നിന്നാണ് വേണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എൽഎൽബി തേർഡ് ഇയർ വിദ്യാർഥിയാണ് വേണു. പരുക്കേറ്റതിനെ തുടർന്ന് വിശ്രമത്തിൽ കഴിയവേ പിജിയിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. വേണുവിനെ എ ആർ ക്യാമ്പിൽ എത്തിച്ചതായാണ് വിവരം. യൂണിവേഴ്സിറ്റിയിലെ പൊലീസ് അതിക്രമത്തിൽ വേണുവിന്റെ വലത്തേ കൈക്ക് പൊട്ടലും ഇടത്തെ കൈക്ക് ചതവും പറ്റിയിരുന്നു. മഫ്തിയിൽ എത്തിയാണ് വേണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.




