Uncategorized

സമരക്കാരുടെ നേ​രെ ജ​ല​പീ​ര​ങ്കി​യി​ല്‍ നി​ന്നു പു​റ​ത്തു​വി​ട്ട വെ​ള്ളം മ​ലി​ന​ജ​ല​മ​ല്ലെ​ന്ന് ആഭ്യന്തരമന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​ഐ​വൈ​എ​ഫ് സ​മ​ര​ത്തി​ന് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യി​ല്‍ നി​ന്നു പു​റ​ത്തു​വി​ട്ട വെ​ള്ളം മ​ലി​ന​ജ​ല​മ​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​മാ​യി ജ​ല​പീ​ര​ങ്കി​യി​ല്‍ നി​റ​യ്ക്കു​ന്ന അ​തേ സ്ഥ​ല​ത്തു നി​ന്നാ​ണ് വെ​ള്ളം നി​റ​ച്ച​ത്. വെ​ള്ളം പ​രി​ശോ​ധ​ന​യ​ക്ക​യ​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ മ​ലി​ന​ജ​ല​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.പി​എം​ശ്രീ പ​ദ്ധ​തി​ക്കെ​തി​രെ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യ എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​പ്പോ​ള്‍ മ​ലി​ന ജ​ല​മാ​ണെ​ന്ന് സി​പി​ഐ നേ​താ​വ് കെ. ​രാ​ജ​ന്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​ത് നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ന്ന​യി​ച്ചു. ഇ​തേ തു​ട​ര്‍​ന്ന് വെ​ള്ളം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കാ​നും വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബി​ലും വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ലാ​ബി​ലും വെ​ള്ളം പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. ര​ണ്ടി​ട​ത്ത് നി​ന്നും ല​ഭി​ച്ച റി​പ്പോ​ര്‍​ട്ടി​ലും മ​ലി​ന ജ​ല​മ​ല്ലെ​ന്നും ക​ണ്ടെ​ത്തി. വെ​ള്ള​ത്തി​ല്‍ ഇ​രു​മ്പി​ന്‍റെ അം​ശം കു​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ത് ജ​ല​പീ​ര​ങ്കി​ക്കുള്ളിലെ ഇ​രു​മ്പിന്‍റെ അം​ശം കാ​ര​ണ​മാ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button